സിൽവർ സ്ക്രീൻ കാഞ്ഞങ്ങാടിൻ്റെ പ്രതിമാസ ചലച്ചിത്ര പ്രദർശനവും കവിയൂർ പൊന്നമ്മ അനുസ്മരണവും ഇന്ന് വൈകിട്ട്
കാഞ്ഞങ്ങാട് : സിൽവർ സ്ക്രീനിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന സിനിമാ പ്രദർശനം ഇന്ന് (സെപ്തം.23 തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ സ്ക്രീനിൽ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് നടക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണ യോഗത്തിൽ ജി.ബി വത്സൻ മാഷ് സംസാരിക്കുന്നു.
കവിയൂർ പൊന്നമ്മയ്ക്കുള്ള ആദരസൂചകമായി, വ്യത്യസ്തമായ വേഷത്തിൽ അവർ അഭിനയിച്ച, എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത, നിർമ്മാല്യം എന്ന സിനിമയുടെ പ്രദർശനം നടക്കും.
എം.ടി.വാസുദേവൻ നായർ കഥ, തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'നിർമ്മാല്യം'. 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് പി.ജെ ആന്റണിക്കും, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം കവിയൂർ പൊന്നമ്മക്കും ലഭിക്കുകയുണ്ടായി.
സിനിമ പ്രദർശനം സ്പോൺസർ ചെയ്യുന്നത് ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ & കമ്പ്യൂട്ടർ ടെക്നോളജി, കാഞ്ഞങ്ങാട് പ്രവേശനം സൗജന്യമാണ്.
No comments