അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ചട്ടഞ്ചാൽ സ്വദേശിയയായ യുവാവ് മരിച്ചു
കാസർകോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉകംപാടിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(41) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. മുംബൈയിൽ സഹോദരൻ ശശിധരനോടൊപ്പം കടയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. അന്നു തന്നെ കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു അസുഖം ഭേദമാകാത്തതിനെ തുടർന്നു 6 ദിവസത്തിനു ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അമ്മ: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ. നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി.
No comments