റാണിപുരത്ത് നിന്ന് പനത്തടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ തിട്ടയിലിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു
റാണിപുരം : റാണിപുരം ഭാഗത്ത് നിന്നും പനത്തടിയിലേക്ക് പോവുകയായിരുന്ന ഇൻഡിക്ക കാർ പനത്തടിക്ക് സമീപം റോഡരികിലെ തിട്ടയിൽ ഇടിച്ച് അടുത്തുള്ള കുഴിയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. വൈകുന്നേരം 6 മണിയോടു കൂടിയാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന ആളുകൾ നല്ല മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഇവരോട് പോലീസ് സ്ഥലത്തെത്തുന്നതു വരെ അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു എങ്കിലും പോലീസ് വരുന്നതിനുമുമ്പ് തന്നെ അവർ അവിടെനിന്ന് പോകുകയായിരുന്നു.തുടർന്ന് രാജപുരം പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു.
No comments