Breaking News

'ബിരിക്കുളം -നെല്ലിടുക്കം റോഡ് വീതി കൂട്ടി മെക്കാടം ചെയ്യണം' : കിനാനൂർ കരിന്തളം മണ്ഡലം അഞ്ചാം വാർഡ് സമ്മേളനം മേലാഞ്ചേരിയിൽ നടന്നു


കാട്ടിപൊയിൽ : ബിരിക്കുളം -നെല്ലിടുക്കം റോഡ് വീതി കൂട്ടി മെക്കാടം ചെയ്യണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം അഞ്ചാം വാർഡ് (കാറളം) സമ്മേളനം ആവശ്യപ്പെട്ടു.

കാട്ടിപ്പൊയിൽ മേലാഞ്ചേരിയിൽ വെച്ച് നടന്ന കാറളം 5-ാം വാർഡ് സമ്മേളനം നെല്ലിയുക്കം -ബിരിക്കുളം റോഡിലൂടെനിരവധി ബസുകളും മറ്റു വാഹനങ്ങളും യാത്രചെയ്യുന്ന നീലേശ്വരത്തേക്കുള്ള പ്രധാന റോഡാണ് എന്നാൽ ഈ റോഡ് വീതി കുറവുമൂലം വാഹനങ്ങൾ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്നു.പൊട്ടിപ്പൊളിഞ്ഞ റോഡ് അപകടങ്ങൾ വിളിച്ചുവരുത്തുന്നു ഇതിനു ശാശ്വത പരിഹാരമായ് റോഡ് വീതി കൂട്ടി  മേക്കാഢം ചെയ്യണമെന്ന്കാറളം 5വാർഡ്സമ്മേളനം ആവശ്യപ്പെട്ടു. മുൻ മണ്ഡലം പ്രസിഡണ്ട് ഈ തമ്പാൻ നായർ പതാക ഉയർത്തി  തുടർന്ന് നടന്ന സമ്മേളനംമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു.ആഗ്രയിൽ വെച്ച് നടന്ന സംസ്ഥാന കമ്പവലി മത്സരത്തിൽ ജേതാക്കളായ വാർഡിലെ കുട്ടികളെ മൊമെന്റോ നൽകി അനുമോദ്ദിച്ചു.വാർഡ് പ്രസിഡണ്ടും മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബാലഗോപാലൻ പി കാളിയാനം അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശശി ചാങ്ങാട് ,മനോഹരൻ വരഞ്ഞൂർ,ബൂത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കാട്ടിപ്പൊയിൽ,മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ മനുവിച്ചെങ്കി,യൂത്ത് കോൺഗ്രസ്  കിനാനൂർ കരിന്തളം മണ്ഡലംവൈസ് പ്രസിഡണ്ട് കൃപേഷ് കാറളംതുടങ്ങിയവർ സംസാരിച്ചു.വാർഡ് പ്രസിഡണ്ടായി സുധീഷ് കെ കാളെത്തെ തെരഞ്ഞെടുത്തു.

No comments