Breaking News

മഞ്ചേശ്വരത്ത് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു


ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. മഞ്ചേശ്വരം കടബാറിലെ കെ എ ഹാരിസ്-ഖൈറുന്നീസ ദമ്പതികളുടെ മകള്‍ ഫാത്തിമയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിനകത്ത് ഉണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു.

No comments