സോയിൽ ഹെൽത്ത് കാർഡിലെ വിവരങ്ങൾ മലയാളത്തിൽ നൽകും ; ജില്ലാ കളക്ടർ സോയിൽ ഹെൽത്ത് കാർഡുകളുടെ പഞ്ചായത്തുതല വിതരണ ചടങ്ങ് ഉദ്ഘാടനം ഭീമനടിയിൽ നടന്നു
ഭീമനടി : സോയില്‍ ഹെല്‍ത്ത് കാര്‍ഡിലെ വിവരങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നീതി ആയോഗിന്റെ ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതില്‍ ഉള്‍പ്പെട്ട പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണത അഭിയന്റെ ഭാഗമായി പൂര്‍ത്തീകരിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ പഞ്ചായത്തുതല വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഡിലെ വിവരങ്ങള്‍ നിലവില്‍ ഇംഗ്ലീഷിലാണ് നല്‍കിയിട്ടുള്ളത്. ഗുണഭോക്താക്കളായ കര്‍ഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ മലയാളത്തില്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭീമനടി വ്യാപാരഭവ നില്‍ നടന്ന ചടങ്ങില്‍ പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം,ഈസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കുള്ള മണ്ണ് ആരോഗ്യ കാര്‍ഡ് വിതരണം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വെച്ചാണ് സംഘടിപ്പിച്ചത്. കിനാനൂര്‍ കരിന്തളം പ്രസിഡന്റ് ടി.കെ രവി, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവര്‍ മുഖ്യഥിതികളായി. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മയില്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമമ്ദ് ഷെരീഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അന്നമ്മ മാത്യു, എ.വി രാജേഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സി.കെ പങ്കജാക്ഷന്‍, കൃഷിഓഫീസര്‍മാരായ ബെല്‍സി ബാബു, എസ്.ഉമ, നിഖില്‍ നാരായണന്‍, എ.ബി.പി ഫെലോ പി. അമൃത എന്നിവര്‍ പങ്കെടുത്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ സ്വാഗതവും കൃഷി ഓഫീസര്‍ വി.വിരാജീവന്‍ നന്ദിയും രേഖപ്പെടുത്തി.
No comments