Breaking News

പുലിപ്പേടിയിൽ ചോയ്യംകോട് ; ക്യാമറകൾ സ്ഥാപിച്ചു പട്രോളിങ് ശക്തമാക്കി


കരിന്തളം: ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടെ നാട്ടുകാർക്കിടയിൽ ആശങ്കയേറി.
ഇന്നലെ രാവിലെ ആറു മണിയോടെ കക്കോൽ പള്ളത്തിന് സമീപം ജിഷ്ണു എന്ന യുവാവാണ് പുലിയെ കണ്ടത് യുവാവ് പകർത്തിയ പുലിയുടെ വീഡിയോ സജീവ ചർച്ച ആവുകയും ചെയ്തു. നാട്ടുകാർ വിവരം നൽകിയത് അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നെങ്കിലും തെളിവുകൾ ഒന്നും ശേഖരിക്കുവാൻ കഴിഞ്ഞില്ല. പാറപ്രദേശമായതിനാൽ തെളിവുകൾ ലഭ്യമാകാൻ സാധ്യതയും കുറവാണെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. വീഡിയോയിൽ കണ്ടത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുലിയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് അധികൃതർ പ്രദേശത്ത് രണ്ട് സ്ഥലങ്ങളിലായി ഇന്നലെ തന്നെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ പ ട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ക്യാമറയിൽ പുലിയുടെ ചിത്രങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. പുലി ക്യാമറയിൽ പതിഞ്ഞതിനുശേഷം മാത്രമേ കൂട് വെക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകുവാൻ കഴിയുകയുള്ളൂ എന്ന് ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.വി.ലക്ഷ്മണൻ പറഞ്ഞു. പ്രദേശത്ത് നിന്നും ഇതുവരെ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുകയോ മൃഗങ്ങളുടെ അവശിഷ്ട ങ്ങൾ കണ്ടെത്തുകയോ ചെയ്തിട്ടില്ല. എന്നാലും പരിശോധ നകൾ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments