മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ വിജയിപ്പിക്കും ജില്ലാ നിര്‍വ്വഹണ സമിതി യോഗം ചേര്‍ന്നു
സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ രണ്ട് മുതല്‍ നടക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു.
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാ നിര്‍വ്വഹണ സമിതി യോഗം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പയിന്‍ ആരംഭിക്കുന്ന ഒക്ടോബര്‍ രണ്ടിന് സിവില്‍ സ്‌റ്റേഷനില്‍ ക്ലീന്‍ സിവില്‍ സ്‌റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്‌റ്റേഷന്‍ ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നടക്കും. അതോടൊപ്പം ജില്ലാതലത്തില്‍ 64 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. ഇതോടൊപ്പം ജില്ലയിലെ 777 വാര്‍ഡുകളിലും നടക്കുന്ന പ്രധാന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനമോ പൂര്‍ത്തീകരണമോ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നിന് ജില്ലയിലെ പരമാവധി ഓഫീസുകള്‍ ഹരിത ഓഫീസുകള്‍ ആയി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പയിനിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും ശുചീകരിച്ച ഇടങ്ങള്‍ ശുചിയായി കൊണ്ട് നടക്കാനും നമുക്ക് സാധിക്കണമെന്ന് എ.ഡി.എം പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതലം മുതല്‍ വാര്‍ഡ് തലം വരെ നിര്‍വ്വഹണ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ആഗസ്ത് അവസാന വാരം മുതല്‍ ആരംഭിച്ച ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തല്‍ നടന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ചര്‍ച്ച ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തടസ്സങ്ങള്‍ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
എ.ഡി.എം പി. അഖില്‍ അധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ക്യാമ്പയിന്‍ പുരോഗതി വിലയിരുത്തി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ജയന്‍ നന്ദിയും പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, താഹ്‌സില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ലോഗോ, ബ്രോഷര്‍ പ്രകാശനം ചെയ്തു
ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ലോഗോയും ബ്രോഷറും പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എ.ഡി.എം പി. അഖില്‍, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ജയന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പയിനിന്റെ ലോഗോയും ബ്രോഷറും പ്രകാശിപ്പിച്ചു.
No comments