തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
തലശ്ശേരി : തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. പുന്നാൽ കുറിച്ചിയിൽ ഹിറയിൽ പി എം അബ്ദുന്നാസർ -മൈമൂന ദമ്പതികളുടെ മകൾ ഇസ്സ-17 ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ -സെക്കൻഡറി സ്കൂൾ, വിളയാങ്കോട് ഇബ്നുഹൈത്തം അക്കാദമി വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ പുന്നാൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).
No comments