Breaking News

മംഗലാപുരത്ത് ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്


ർണാടകയിലെ മംഗലാപുരത്തെ കിന്നിഗോലി പ്രദേശത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരിക്ക്. തിരക്കിന് കാരണം മറ്റൊന്നുമല്ല. പശുക്കുട്ടിക്ക് രണ്ട് തലയും ഒരു ഉടലുമാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്.  മൂക്കും, വായും ചെവിയും രണ്ടാണ്.  പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്‍റെ പ്രത്യേകത കാരണം പശുക്കുട്ടി ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

No comments