Breaking News

തായന്നൂർ ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി "ഒരുമിച്ചോണം" ഓണാഘോഷം സംഘടിപ്പിച്ചു


തായന്നൂർ ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരുമിച്ചോണം എന്ന പേരിൽ സമൂഹ ഓണസദ്യയും,വിവിധ കലാകായിക പരിപാടികളും പൂക്കളമത്സരവും അരങ്ങേറി.ഉത്രാടദിനത്തിൽ ഫുട്ബോൾ മത്സരവും, പൂക്കളമത്സരവും നടന്നു.

തിരുവോണനാളിൽ രാവിലെ 9 മണിക്ക് ക്ലബ് പ്രസിഡൻ്റ് എൻ.വി അജിത് കുമാർ പതാക ഉയർത്തി.ആഘോഷ കമ്മിറ്റി ചെയർമാൻ പി. യു.മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് അമ്മിണി ചന്ദ്രാലയം ഉദ്ഘാടനം ചെയ്തു. തുടർന്ന് അമ്മിണി ചന്ദ്രാലയത്തെ ആദരിച്ചു. ചടങ്ങിൽ സംഘാടക സമിതി വൈസ് പ്രസിഡന്റ് ജി. മധു സ്വാഗതം പറഞ്ഞു. ടി.പി ചന്ദ്രമോഹനൻ നായർ, ടി.പി രവീന്ദ്രൻ നായർ, പി.കെ ജയദേവൻ നായർ എന്നിവർ സംസാരിച്ചു. ഗോൾഡൻ ജൂബിലി കമ്മിറ്റി കൺവീനർ വി. ഗോപി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. ഉച്ചയ്ക്ക് 1:30 ന് വിഭവ സമൃദ്ധമായ ഓണസദ്യ. സമൂഹ ഓണസദ്യയിൽ ജാതിമത,രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകൾ പങ്കെടുത്തു.

     വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം. ഗോൾഡൻ ജൂബിലി കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ ടി.പി സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ K.R.C തായന്നൂർ സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.യു മുരളീധരൻ നായർ, പബ്ലിസിറ്റി ചെയർമാൻ കെ.രാജേന്ദ്രൻ, പ്രവാസി കമ്മിറ്റി പ്രതിനിധികളായ യു.മധുസൂദനൻ, എൻ.വി ശ്രീകുമാർ, വരുൺ,ക്ലബ്ബ് പ്രസിഡൻ്റ് അജിത് കുമാർ, എം. ശ്രീധരൻ,ഉദയ ലൈബ്രറി സെക്രട്ടറി എൻ.വി രജിത് കുമാർ, വനിതാവേദി പ്രസിഡൻ്റ് ദിവ്യ വിനോദ്, സെക്രട്ടറി യു. കൃഷ്ണകുമാരി, രാജൻ കാട്ടൂർ, ശ്രീകല എന്നിവർ സംസാരിച്ചു.

     തുടർന്ന് സമ്മാനദാനം നടന്നു. ഉദയ ഭാരവാഹികൾ, ഗോൾഡൻ ജൂബിലി കമ്മിറ്റി ഭാരവാഹികൾ,വനിതാവേദി ഭാരവാഹികൾ, ഉദയ പ്രവാസി ഭാരവാഹികൾ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ. രമേശൻ നന്ദി പ്രകാശിപ്പിച്ചു. എൻ.വി ഗോപിനാഥൻ്റെ മഹാബലി തമ്പുരാൻ്റെ വേഷമിട്ടുള്ള വരവ് ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി.

No comments