സ്കൂട്ടറിൽ കൊണ്ട് പോവുകയായിരുന്ന 9 ലക്ഷം രൂപയുമായി യുവാവ് ചന്തേര പോലീസിന്റെ പിടിയിൽ
കാഞ്ഞങ്ങാട് : ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്ത് ന്റെ നിർദ്ദേശ പ്രകാരം ചന്തേര എസ് ഐ സതീഷ് കെ പി യുടെ നേതൃത്വത്തിൽ സ്‌ക്വഡ് അംഗങ്ങൾ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവർ നടത്തിയ രഹസ്യ നീക്കത്തിൽ വിവരം സ്ഥിതികരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 912000 രൂപ കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയു ചെയ്തു.
No comments