Breaking News

പിറന്നാൾ ദിനത്തിൽ കേശദാനം നടത്തി നാടിന് മാതൃകയായി ദേവാഞ്ജന കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശിനിയാണ്


പനങ്കുല പോലുള്ള മുടിയിലല്ല കാര്യം പളുങ്ക് പോലുള്ളൊരു മനസ്സാണ് മുഖ്യം എന്ന് ഓർമ്മപ്പെടുത്തുകയാണ് കാലിച്ചാനടുക്കം ശാസ്താം പാറയിലെ സതീശൻ  ശ്രീകല ദമ്പതികളുടെ മകൾ  ദേവാഞ്ജന..

താൻ ഓമനിച്ച് വളർത്തിയ നീണ്ട മുടിയാണ്  ജീവിതത്തിലെ  ഏറ്റവും സന്തോഷം നിറഞ്ഞ തന്റെ 15  മത്തെ പിറന്നാൾ ദിനത്തിൽ 

നിർധനരായ ക്യാൻസർ രോഗികൾക്ക്  വിഗ്ഗ് നിർമിക്കാൻ വേണ്ടി  ദാനം ചെയ്ത് നാടിന് അഭിമാനമായത്. എണ്ണയും താളിയുമൊക്കെയിട്ട് കാലങ്ങളായി പരിപാലിച്ചുപോരുന്ന ആ  കാര്‍കൂന്തലുകൾ ഇനി ക്യാന്‍സര്‍ രോഗം വന്നവര്‍ക്ക് മുടിയഴകാകും.

കാലിച്ചാനടുക്കം GHS 9ാം ക്ലാസ്  വിദ്യാർത്ഥിനിയാണ്  ദേവാഞ്ജന.കൂടാതെ കാലിച്ചാനടുക്കം ബാലസംഘം  വില്ലേജ് സെക്രട്ടറി കൂടിയാണ്. പ്രീ പ്രൈമറി വിദ്യാർഥി ആത്മീക് ശങ്കർ സഹോദരനാണ് 

നിർദ്ദനരായ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്ന തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  കേശദാനം സ്‌നേഹദാനം പദ്ധതിയിലേക്കാണ്   ബ്ലഡ്‌ ഡോണോർസ് കേരള  ഹെയർ എത്തിച്ചു നൽകുന്നത്

ബ്ലഡ് ഡോണോർസ് കേരള  (BDK) കാസർഗോഡ് ജില്ലാ പ്രസിഡണ്ട്‌ ജയൻ ചെറുവത്തൂർ മുടി ഏറ്റുവാങ്ങി

No comments