Breaking News

ഓട്ടോ ഡ്രൈവർ ഉപ്പളയിലെ സമീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു


ഉപ്പള ബേക്കൂറിലെ സെമീര്‍ വധക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പൊസോട്ടെ അബുബക്കര്‍ സിദ്ദിഖിനെയാണ് (35) കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഹാറൂണ്‍ റഷീദ് ഒളിവിലാണ്. മൂന്നാം പ്രതി മുഹമ്മദ് കുഞ്ഞി നേരത്തെ മരണപ്പെട്ടിരുന്നു. 2008-ലാണ് കേസിനാസ്പദമായ സംഭവം. കാമുകിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറി കടന്നുള്ള വിവാഹത്തിന് സുഹൃത്തായ മുനീറിനെ സഹായിച്ചു എന്നതിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറായ സമീറിനെ മൂന്നംഗ സംഘം പൊസോട്ട് ദേശീയപാതയില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന മുനീറിനും കുത്തേറ്റിരുന്നു.

No comments