Breaking News

യുവഎഴുത്തുകാരൻ മനോഹരൻ പരപ്പയുടെ ചരിത്രനോവലായ വെള്ളുവകമ്മാരന്റെ പ്രകാശനം ഇന്ന്..


വെള്ളരിക്കുണ്ട് : യുവഎഴുത്തു കാരൻ  മനോഹരൻ പരപ്പയുടെ ചരിത്രനോവൽ  വെള്ളുവകമ്മാരൻ എന്നപുസ്തകത്തിന്റെ പ്രകാശനം ഇന്ന് പരപ്പയിൽ നടക്കും..

ശില്പി കൂടിയായ 54 കാരൻ ആയ മനോഹരൻ പരപ്പ ഏഴുവർഷത്തെ അധ്വാനത്തിന്റെ ഫലമായി തയ്യാറാക്കിയ ചരിത്ര പുസ്തകം എഴുത്തുകാരന് നാട് നൽകുന്ന ആദരവ് എന്നനിലയിൽ പരപ്പയിലെ പൗരസമിതിയാണ് പ്രകശനത്തിനായി ഒരുക്കിയത് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു..

വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ എഫ് എം. റേഡിയോ ഡയരക്ടർ കൃഷ്ണ കുമാർ കണ്ണോത്ത് പത്മ ശ്രീ പ്രസാദ് ഗുരുക്കൾക്ക് കൈ മാറി പ്രകാശനം ചെയ്യും.ജോൺസൺ മാസ്റ്റർ അധ്യക്ഷതവഹിക്കും.

കവിയും പ്രഭാഷകനുമായ എം. കെ. സതീഷ് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗങ്ങളിലുള്ളവരും നാട്ടു കാരും പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ആനന്ദ് സാരംഗ് ,മനോഹരൻ പരപ്പ, ചന്ദ്രൻ പൈക്ക, ശ്രീധരൻ വാഴക്കോട് എന്നിവർ പങ്കെടുത്തു....

No comments