25 ലക്ഷത്തോളം രൂപ ഹവാല പണവുമായ പള്ളിക്കര സ്വദേശി പിടിയിൽ
ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്ത് ന്റെ നിർദ്ദേശ പ്രകാരം ഹോസ്ദുർഗ് SHO അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ അഖിൽ സ്‌ക്വാഡ് അംഗങ്ങൾ എസ് ഐ അബുബക്കർ കല്ലായി, രാജേഷ് മാണിയാട്ട്, നികേഷ് , ജിനേഷ് കുട്ടമത്ത്,ഷജീഷ്, നിഖിൽ മലപ്പിൽ എന്നിവർ നടത്തിയ രഹസ്യ നീക്കത്തിൽ വിവരം സ്ഥിതികരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ 2479300രൂപ കണ്ടെത്തുകയും പ്രതിയായ പള്ളിക്കര കല്ലിങ്കൽ സ്വദേശി നോർത്ത് കോട്ടച്ചേരിയിൽ വ്യാപാരം നടത്തുന്ന ഷംസു സലാം(61) നെ സാഹസികമായി പിടികൂടി കോടതിയിൽ ഹാജരാക്കുകയു ചെയ്തു.
No comments