വയനാട് ദുരിതാശ്വാസ ഫണ്ട് അഴിമതിയിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യങ്കോട് പ്രതിഷേധപ്രകടനം നടത്തി
കരിന്തളം : കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് കേരള ജനത ഒറ്റക്കെട്ടായ് അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽ കള്ള കണക്കുകൾ ഉണ്ടാക്കി കോടികൾ കീശയിലാക്കുന്ന നെറികെട്ട ഭരണകൂടത്തിനെതിരെയും, ഇത്രയും വലിയ ദുരന്തം നടന്നിട്ട് കൈയ്യും കെട്ടി നോക്കിയിരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ നയാ പൈസ നല്കാതെ വയനാട് ജനതയെ വഞ്ചിച്ചതിനെതിരെയും കെ.പി. സി. സി യുടെ ആഹ്വാനപ്രകാരം കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ചോയ്യംകോട് ടൗണിൽ നടന്ന പ്രതിഷേധയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി ഒ സജി, നൗഷാദ് കാളിയാനം,സിജോ പി ജോസഫ്, ജിജി കുന്നപ്പള്ളി, അശോകൻ ആറളം, മോഹനൻ ചാമക്കുഴി, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം, രാകേഷ് കുവാറ്റി റെജി തോമസ്, വിജയകുമാർ കാറളം,, വിജിമോൻ കിഴക്കും കര, വിജയൻ കക്കാണത്ത്,റോയ് കൂരാം കുണ്ട് ,ബേബി കൈത കുളം, മുരളീ ചെറുവ തുടങ്ങിയവർ സംസാരിച്ചു. ചോയ്യം കോട് രാജീവ്ഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് രാജീവൻ കുവാറ്റി, മത്തായ് നരിമാളം,ഷൈലജ ചെറുവ ഗീതാ രാമചന്ദ്രൻ, മഹേന്ദ്രൻ കുവാറ്റി,ഷെരീഫ് കാരാട്ട്, ടോമി മണിയഞ്ചിറ,രാജൻഒടിയിട്ട മാവ്, ബെന്നി പ്ലാമൂട്ടിൽ, സിജുചേലക്കാട്ട്, ഷെമീം, പുലിയംകുളം' രൂപേഷ്കു വാറ്റി,തുടങ്ങിയവർ നേതൃത്വം നല്കി.
No comments