വെസ്റ്റ് എളേരി കൃഷിഭവൻ മുഖാന്തിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു
ഭീമനടി : പച്ചക്കറി കൃഷി വികസനപദ്ധതി 2024 - 25 പ്രകാരം കർഷകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. വരക്കാട് സർവീസ് സഹകരണ ബേങ്കിന് സമീപത്തു വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സി ഇസ്മായിൽ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത്
മെമ്പർ ശ്രീ സി പി സുരേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് ഷെറീഫ് മുഖ്യാധിഥിയായി.
കൃഷിഓഫീസർ ശ്രീ വി വി രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ സി എച്ച് രാജീവൻ നന്ദി പറഞ്ഞു. കാർഷിക വികസന സമിതി അംഗം ശ്രീ പി കെ മോഹനന് തൈകൾ
നൽകിയാണ് വിതരണോത്ഘാടനം നിർവ്വഹിച്ചത്.
No comments