Breaking News

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകുന്ന 1000 രൂപയുടെ ജില്ലാതല വിതരണം വെള്ളരിക്കുണ്ട് പന്നിത്തടത്ത് പഞ്ചായത്ത് അംഗം എം ബി രാഘവൻ ഉദ്ഘാടനം നിർവഹിച്ചു


ഭീമനടി : മുഖ്യമന്ത്രിയുടെ ഓണസമ്മാനം വിതരണം തുടങ്ങി. പട്ടികവർഗ വർഗ വിഭാഗത്തിലെ 60 കഴിഞ്ഞവർക്ക് മുഖ്യമന്ത്രി ഓണസമ്മാനമായി നൽകുന്ന 1000 രൂപയുടെ വിതരണം ജില്ലയിൽ തുടങ്ങി. വീടുകളിൽ നൽകുന്ന കിറ്റുകൾക്ക് പുറമേയാണ് ഇത്. ജില്ലയിൽ 8958 പേർക്കാണ് ഓണസമ്മാനം. ഇതിനായി 89.58ലക്ഷം രൂപയാണ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിലും അക്കൗണ്ട് ഇല്ലാത്തവർക്ക് വീട്ടിലും എത്തിച്ചു നല്‍കും. ജില്ലാതല വിതരണം പന്നിത്തടത്ത് വളപ്പിൽ ദാമോദരനും ഭാര്യ കാർത്ത്യാനിയ്ക്കും നല്‍കി പഞ്ചായത്ത് അംഗം എം ബി രാഘവൻ ഉദ്ഘാടനം ചെയ്തു. ഭീമനടി ട്രൈബൽ ഓഫീസർ എ ബാബു, പ്രമോട്ടർമാരായ യു എൻ സനോജ്കുമാർ, പി വി സുനീഷ്, എം സതീഷ്കുമാർ എന്നിവർ സംസാരിച്ചു. 

No comments