അസുഖബാധിതയായി ചികിത്സയിലുള്ള പരപ്പയിലെ നിവേദ്യ മോൾക്ക് ചികിത്സ സഹായം നൽകി ജി എച്ച് എസ് ബാനത്തെ അധ്യാപകരും വിദ്യാർത്ഥികളും പരപ്പയിലെ വെസ്റ്റൺ ഡാൻസ് വേൾഡും
പരപ്പ : അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ഓട്ടോ ഡ്രൈവർ ദാസന്റെ മകൾ നിവേദ്യക്ക് ചികിത്സ സഹായം നൽകി ജി എച്ച് എസ് ബാനത്തെ അധ്യാപകരും വിദ്യാർത്ഥികളും വെസ്റ്റൺ ഡാൻസ് വേൾഡ് പരപ്പയും. ജി.എച്ച് എസ് പരപ്പയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പരപ്പ വലിയമുറ്റത്തെ നിവേദ്യ കെ.വി നട്ടെല്ല് വളയുന്ന അപൂർവ്വ രോഗം ബാധിച്ച് എറണാകുളം അമൃത ഹോസ്പ്പിറ്റലിൽ ചികിത്സയിലാണ് . പരപ്പ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറായ പിതാവ് ദാസൻ്റെ തുച്ഛമായ വരുമാനം മാത്രമാണ് ഇവരുടെ ഏക ആശ്രയം . 2024 സെപ്റ്റംബർ 25ാം തീയതിക്കുള്ളിൽ നടത്തേണ്ടുന്ന നിവേദ്യയുടെ സർജറിക്ക് അഞ്ച് ലക്ഷം രൂപയാണ് ചിലവു വരുന്നത്. ഈ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാൻ കഴിയാത്ത കുടുംബത്തിനുവേണ്ടി നടത്തുന്ന ഈ കാരുണ്യയാത്രയിൽ വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക് അക്കാദമി പരപ്പയിലെ കലാകാരൻമാർ കൈകോർത്തു. ഇന്നലെ രാവിലെ മുതൽ ചെറുപുഴയിൽ നിന്നും ആരംഭിച്ച
വെസ്റ്റേൺ ഡാൻസ് വേൾഡ് ഫോക് അക്കാദമി പരപ്പ നടത്തിയ നൃത്ത സംഗീത കാരുണ്യ യാത്ര പരപ്പയിൽ സമാപിച്ചു ഇതിൽ 35000/- രൂപ സമാഹരിച്ചു. സമാപനം സമ്മേളനം ഉദ്ഘാടനം വാർഡ് മെമ്പർ അബ്ദുൾ നാസർ നിർവഹിച്ചു. എ ആർ രാജു, പ്രമോട്ടർ മുനീഷ് എന്നിവർ സംസാരിച്ചു. സമാപനം സാമ്മേളനത്തിൽ വെച്ച് തന്നെ തുക നിവേദ്യക്ക് കൈമാറി..... ഡാൻസ് &പാട്ട് &വിളക്കാട്ടം എന്നിവ കോർത്തെണക്കി നല്ലൊരു കാരുണ്യയാത്ര വിജയിപ്പിക്കാൻ കഴിഞ്ഞു ഇതിൽ വെസ്റ്റേൺ ഡാൻസിന്റെ കലാകാരന്മാരായ രവി, രവി, ശാന്തികുമാർ, അനീഷ് കുമാർ,
റെജിൻ കയ്യൂർ,സുജിത്, അനൂപ്, മനു, ധനേഷ്, ബിനിഷ്, അശ്വൻ, അശ്വന, അമ്പിളി, ശ്രുതി, ജിഷമ, മീനാക്ഷി, നയന, അനുജ,രജനി,സ്വാതി എന്നിവർ പങ്കെടുത്തു.
No comments