Breaking News

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ്; അപേക്ഷകള്‍ ക്ഷണിച്ചു


കാസറഗോഡ് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷികപദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് 5 ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ചെറിയ റിപ്പയറുകള്‍ക്കാവശ്യമായ സ്‌പെയര്‍പാര്‍ടുകളുടെ വില 1000 രൂപ വരെ പൂര്‍ണ്ണമായും സൗജന്യം മായിരിക്കും. മറ്റ് റിപ്പയര്‍ പ്രവ്യത്തികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടിസുകള്‍ ജിഎസ്ടി ബില്ല് പ്രകാരമുളള തുകയുടെ 25% സബ്സിഡി (പരമാവധി 2500/ രൂപ) തനുവദിക്കും.  റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജ്ജുകള്‍ക്ക് ജിഎസ്ടി ബില്ല് പ്രകാരമുള്ള തുകയുടെ 25% സബ്സിഡി (പരമാവധി 1000/രൂപ) യും അനുവദിക്കും. ബാക്കി തുക കര്‍ഷകന്‍ വഹിക്കണം്. 2024-25 വര്‍ഷത്തില്‍ രണ്ടു ഘട്ട മായി 12 സര്‍വ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കാസര്‍കോട് കാര്യാ ലയത്തിന്റെ നേത്യത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം.


No comments