Breaking News

വ്യക്തി വിരോധം കാരണം യുവാവിനെ തടികഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ പ്രതിക്ക് എട്ട് വർഷം കഠിനതടവും, രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു


വെള്ളരിക്കുണ്ട് : വ്യക്തി വിരോധം കാരണം യുവാവിനെ റബ്ബർ തടികഷണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം കഠിനതടവും, രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മനഃപൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് ശിക്ഷ വിധീച്ചത്. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വില്ലാട്ട് 

രാമകൃഷ്ണൻ (53)നെയാണ്  കാസർകോട്  അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. 2021 ആഗസ്ത് 11നാണ് പാത്തിക്കരയിലെ ഗോപാലൻ എന്ന കുറ്റ്യാട്ട് രവിയെ രാമകൃഷ്ണൻ റബ്ബർ തടികഷണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്. 

വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ആദ്യാനേഷണം നടത്തിയത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എ അനിൽകുമാറും ,തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായ എൻ ഒ സിബിയും ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ ലോഹിതാക്ഷൻ ,അഡ്വ.ആതിരാ ബാലൻ എന്നിവർ ഹാജരായി. 


മരിച്ച രവി

No comments