എൽ.ഐ.സി ഏജന്റ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു അട്ടേങ്ങാനം സ്വദേശിയാണ്
രാജപുരം : എൽ.ഐ.സി ഏജന്റ് ഹൃദയാഘാതമുണ്ടായി മരിച്ചു.അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയി ഫിൽഡസ് മാത്യു 54 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടിൽ വെച്ച് ഹൃദയാഘാത മുണ്ടായി ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരിച്ചു. എൽ.ഐ.സിയുടെ സീനിയർ ഏജന്റ് ആയിരുന്നു. ഭാര്യ: റീന. മക്കൾ: ആൽബിൻ ഫിൽഡസ്, അതുൽ ഫിൽഡസ്. സഹോദരങ്ങൾ: ഫിയോന മാത്യു, ഫെമിനി മാത്യു, പരേതയായ പ്രിൻസി മാത്യു. സംസ്കാരം ഇന്ന് രാവിലെ 10ന് കരുണാപുരം സെന്റ് ജൂഡ്സ് ചർച്ചിൽ നടക്കും.
No comments