Breaking News

വെള്ളരിക്കുണ്ട് ബസ്റ്റാന്റ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നിൽപ്പ് സമരം..


വെള്ളരിക്കുണ്ട് : മലയോര താലൂക്ക് ആസ്ഥാന വെള്ളരിക്കുണ്ടിലെ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും നിൽപ്പ് സമരവും സംഘടിപ്പിച്ചു..
30 വർഷങ്ങൾക്ക് മുൻപാണ് വിമലഎസ്‌റ്റേറ്റ് വെള്ളരിക്കുണ്ടിന്റെ വികസനത്തിനായി 65 സെന്റ് ഓളം ഭൂമി ബസ്റ്റാന്റ് നിർമ്മാണത്തിനായി പഞ്ചായത്തിന് വിട്ടു നൽകിയത്. എന്നാൽ ഈക്കാലമെത്രയും പഞ്ചായത്തിന് ബസ്റ്റാന്റ് നിർമ്മാണത്തിന്റെ പ്രരാംഭ നടപടികൾ പോലും നടത്താൻ കഴിഞ്ഞില്ല. മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ബസ്റ്റാന്റ് നിർമ്മാണത്തിന്റെ പേരിൽ ലക്ഷങ്ങൾ നീക്കി വെച്ചു വെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞില്ല.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇനിയും ബസ്റ്റാന്റ് നിർമ്മാണം വൈകിപ്പിക്കരുത് എന്നാണ് വ്യാപാരികളുടെ ആവശ്യം.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ  ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ സെക്രട്ടറി കെ എം കേശവൻ നമ്പീശൻ, യൂത്ത് വിങ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ, ബേബി പനിക്കാത്തോട്ടം,എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് വൈസ് പ്രസിഡണ്ട് ബെന്നി ജെയിംസ് ഐക്കര, അസൈനാർ എ,എന്നിവ നേതൃത്വം നൽകി.




 

No comments