എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു
കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന്‍ സ്വര്‍ണം മോഷണം പോയി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സെപ്റ്റംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് മാലകള്‍, ഒരു പവന്‍ തൂക്കം വരുന്ന വള, രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
No comments