Breaking News

പി.പി. ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി ; കോൺഗ്രസ്സ് ബളാൽ പഞ്ചായത്ത് പതിനാലാം വാർഡ് കൺവെൻഷൻ


വെള്ളരിക്കുണ്ട് : കണ്ണൂർ എ. ഡി. എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി. പി. എം. നേതാവുമായ പി.പി.ദിവ്യയെ  പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നത് നീതിന്യായവ്യവസ്ഥയോട് ഉള്ള വെല്ലു വിളിയാണെന്നും കേരളപോലീസ് ദിവ്യയെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ബളാൽ പഞ്ചായത്ത് പതിനാലാം വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ ആവശ്യപ്പെട്ടു...

കൺവെൻഷൻ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷിജോ ജോർജ്ജ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ , ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ , മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് , ലിബിൻആലപ്പാട്ട് , ടിജോ തോമസ് , ആന്റണി കുമ്പുങ്ങൾ , ജോർജ്ജ് തോമസ് , ടോംസ് കെ. സി , ലിസി കാടംകുഴിയിൽ , സണ്ണി ജോസഫ് , തോമസ് കാക്കനാട്ട് , ഷിനോജ് പറപ്പായി , മണിക്കുട്ടൻ പാത്തിക്കര എന്നിവർ പ്രസംഗിച്ചു...

വാർഡിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ജോസഫ് മണിയങ്ങാട്ട്. ജോസ് മുളന്താനം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു..

No comments