ക്യാൻസർ രോഗികൾക്കായി തൻ്റെ മുടി ദാനം ചെയ്ത് മാതൃകയായി എടത്തോട്ടെ ആറാം ക്ലാസുകാരി റിതിക
പരപ്പ: ക്യാൻസർ രോഗികൾക്കായി തൻ്റെ മുടി ദാനം ചെയ്ത് എടത്തോട്ടെ റിതിക പി.വി. പരപ്പ മദർ സാവിന റെസിഡൻഷ്യൽ സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്, റിതിക. ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകാനുള്ള തൻ്റെ ആഗ്രഹം അറിയിച്ചപ്പോൾ മാതാപിതാക്കളായ രവീന്ദ്രനും ജിതയും മകളുടെ നന്മമനസ്സിനോട് ഒപ്പം നിന്നു. ബ്ലഡ് ഡൊണേഷൻ ഓഫ് കേരള ഭാരവാഹി വെള്ളരിക്കുണ്ടിലെ ബഷീർ അരീക്കോടൻ റിതികയുടെ അച്ഛൻ്റെയും അമ്മയുടേയും സാന്നിധ്യത്തിൽ മുടി ഏറ്റുവാങ്ങി. റിതികയുടെ ഈ സദ്പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമായി മാറട്ടേയെന്ന് ബഷീർ അരീക്കോടൻ ആശംസിച്ചു.
No comments