സി പി ഐ (എം) ബിരിക്കുളം ലോക്കൽ സമ്മേളനം കാളിയാനത്ത് ആരംഭിച്ചു
ബിരിക്കുളം : സി പി ഐ (എം) ബിരിക്കുളം ലോക്കല്‍ സമ്മേളനം കാളിയാനം വി ബാലകൃഷ്ണൻ നഗറിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ .രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയ്ര്‍മാന്‍ വി രാജേഷ് സ്വാഗതം പറഞ്ഞു. എം രാജൻ, വി കെ നാരായണൻ, ഉഷാ ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു .ഏരിയ സെക്രട്ടറി എം രാജൻ,ജില്ലാ കമ്മിറ്റി അംഗം എം ലക്ഷ്മി,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ലക്ഷ്മണൻ, പാറക്കോൽ രാജൻ, കയനി മോഹനൻ, പി വി ചന്ദ്രൻ, ടി പി ശാന്ത, ഷൈജമ്മ ബെന്നി, എം വി രതീഷ് എന്നിവര്‍ സംബന്ധിച്ചു. ലോക്കല്‍ സെക്രട്ടറി വി മോഹനൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി അനീഷ് രക്തസാക്ഷി പ്രമേയവും കെ മണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി എൻ രാജ്മോഹൻ പതാക ഉയർത്തി പൊതു സമ്മേളനം നാളെ കെ ഭാസ്കരൻ നഗറിൽ നടക്കും
No comments