പൊയിനാച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പൊയിനാച്ചി : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊയിനാച്ചി മൊട്ടയിലെ മണികണ്ഠൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ദേശിയ പാത മയിലാട്ടി പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. ബേക്കലിലെ ജ്യൂസ് കടയിൽ നിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ മണികണ്ഠൻ അപകടത്തിൽപ്പെട്ടത്. സാരമായ പരുക്കേറ്റ മണികണ്ഠനെ മംഗളൂരു വിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ
പരുക്കേറ്റ ബൈക്ക് യാത്രികൻ പ്രജ്വൽ (26) നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേന്ദ്രൻ്റെയും പ്രസന്നയുടെയും മകനാണ് മണികണ്ഠൻ സഹോദരി രസ്ന ( ബാങ്ക് ജീവനക്കാരി മലപ്പുറം)
No comments