Breaking News

കിനാനൂർകരിന്തളം മണ്ഡലം കോൺഗ്രസ് നേതൃതല യോഗം ചോയ്യംകോട് രാജീവ്ഭവനിൽ ചേർന്നു


ചോയ്യങ്കോട് : കിനാനൂർകരിന്തളം മണ്ഡലം കോൺഗ്രസ് നേതൃതല യോഗം ചോയ്യംകോട് രാജീവ്ഭവനിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു കെ.പി.സി.സിയുടെ സംഘടന റിപ്പോർട്ടുകളും പ്രവർത്തന മാർഗരേഖയും കെ പി സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ് വിശദീകരിച്ച് സംസാരിച്ചു. ചായ്യോത്ത് സ്കൂൾ കോമ്പൗണ്ടിനകത്ത് കയറി കുട്ടിയെ മർദ്ദിച്ചതിൽ നാലോളം കേസുകൾ ഉള്ള ക്രിമിനലിനെ സ്കൂൾ ജാഗ്രതാ സമിതിയിൽ ഉൾപ്പെടുത്തിയതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്കൂൾ പ്രിൻസിപാൽ നല്കിയ പരാതിയിൽ ഈ വ്യക്തിയുടെ പേരിൽ കേസ് നിലനില്ക്കെ അദ്ദേഹത്തെ സ്കൂളിൻ്റെ ജാഗ്രത സമിതിയിൽ ഉൾപ്പെടുത്തിയ നെറികെട്ട നടപടിയെ കെതിരെ രക്ഷിതാക്കളെ അണിനിരത്തി മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടിക്ക് യോഗം തീരുമാനിച്ചു. നേതാക്കളായ ഇ തമ്പാൻ നായർ, സി വി ഗോപകുമാർ, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , ലിസ്സി വർക്കി, കെ ജെ ബേബി, അശോകൻ ആറളം, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, ശ്യാമള കുവാറ്റി , ജോണി കുന്നാണിക്കൽ, കുഞ്ഞു മാണി, മേരിക്കുട്ടി മാത്യു. തുടങ്ങിയവർ സംസാരിച്ചു.

No comments