Breaking News

സിപിഐ എം എളേരി ഏരിയ സമ്മേളനം നവംബർ 13, 14, 15 തീയതികളിൽ സംഘാടക സമിതി രൂപീകരിച്ചു


ഭീമനടി : സിപിഐ എം എളേരി ഏരിയ സമ്മേളനം നവംബർ 13, 14, 15 തീയതികളിൽ നടക്കും. പ്രതിനിധി സമ്മേളനം പ്ലാച്ചിക്കര ഭഗവതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ' സീതാറാം യെച്ചൂരി ' നഗറിലും, പൊതുസമ്മേളനം ഭീമനടിയിൽ ' കോടിയേരി ബാലകൃഷ്ണൻ' നഗറിലും നടക്കും. സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതിരൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി.ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ  ജോസ് പതാലിൽ, ടി പി തമ്പാൻ എന്നിവർ സംസാരിച്ചു. പി എം മത്തായി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി ആർ ചാക്കോ (ചെയർമാൻ), എ അപ്പുക്കുട്ടൻ (വൈസ് ചെയർമാൻ), ടി കെ സുകുമാരൻ (കൺവീനർ), പി എം മത്തായി (ജോയിന്റ് കൺവീനർ).

No comments