പ്ലാച്ചിക്കര വി എസ് എസ് ന്റെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പ്ലാച്ചിക്കര സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര വി എസ് എസ് ന്റെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി AUPS പ്ലാച്ചിക്കര സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാഹുൽ. കെ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു. നാച്ചുറലിസ്റ്റ് അനൂപ് കെ.എം. ക്ലാസ്സ് കൈകാര്യം ചെയ്തു. വനസംരക്ഷണ സമിതി സെക്രട്ടറി ഹരി. എം സ്വാഗതവും പ്രസിഡന്റ് സുജിത്ത്. കെ നന്ദിയും പറഞ്ഞു. ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.
No comments