Breaking News

സി ബി ഐ കേസ് എടുക്കുമെന്ന് പറഞ്ഞു ഓൺലൈനിൽ തട്ടിപ്പ് ; യുവാവിൻറെ നാല് ലക്ഷം രൂപ തട്ടിയെടുത്തു ചീമേനി പോലീസ് കേസ് എടുത്തു യുവാവിന്റെ


കാഞ്ഞങ്ങാട് : പൊലീസ് ചമഞ്ഞ് യുവാവിനെ ഭീഷണി പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തു. തിമിരി വലിയ പൊയിലെ എൻ. മുഹമ്മദ് ജസാറി 26 നാണ് പണം നഷ്ടപ്പെട്ടത്. 4 13000 രൂപയാണ് തട്ടിയെടുത്തത്. യുവാവിൻറെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിൻറെ പേരിൽ സിബിഐ യിലും മുംബൈ പൊലീസിലും കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധമായി ട്രാൻസാക്ഷൻ നടത്തിയതിന് കേസുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫോണിൽ നിന്നും വ്യാജ കോളുകളും മെസേജുകളും പോകുന്നുണ്ടെന്ന് പറഞ്ഞും ഭീഷണി പെടുത്തി. വീഡിയോ കോൾ വഴിയായിരുന്നു പൊലീസ് ചമഞ്ഞ് അജ്ഞാത സംഘം തട്ടിപ്പ് നടത്തിയത്.

No comments