Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) വെസ്റ്റ് എളേരി മണ്ഡലം വാർഷിക സമ്മേളനവും സ്വീകരണവും സംഘടിപ്പിച്ചു


ഭീമനടി : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) വെസ്റ്റ് എളേരി മണ്ഡലം വാർഷിക സമ്മേളനവും, കുടുംബ സംഗമവും   സ്വീകരണവും  സംഘടിപ്പിച്ചു. ഭീമനടി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ കെ എസ് എസ് പി എ കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ പി സി സുരേന്ദ്രൻ നായർ പരിപാടി ഉത്ഘാടനം ചെയ്തു. 

മെഡിസിപ്പ് അപാകതകൾ പരിഹരിക്കാതെയും ഡി ആർ കുടിശ്ശിക പൂർണ്ണമായും നൽകാതെയും പെൻഷൻകാരെ ബുദ്ധിമുട്ടിച്ചാൽ സർക്കാരിനെതിരെ ശക്തമായ സമരപരിപടികളുമായി മുന്നോട്ടുപോകുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.

ചടങ്ങിൽ പുതുതായി സംഘടനയിൽ അംഗങ്ങളായവർക്ക് വരവേൽപ്പും ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നൽകി . കെ എസ് എസ് പി എ കാസർഗോഡ് ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.

തോമസ് കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെബാസ്റ്റ്യൻ പാറടിയിൽ ആദ്യക്ഷനായി. ആശംസകളുമായി ബാബു സി എ, ഭാസ്കരൻ കെ വി, ജി മുരളീധരൻ, ബി റഷീദ, മാത്യു സേവ്യർ, ജോസ്കുട്ടി   അറക്കൽ, ടി കെ എവുജിൻ, സെബാസ്റ്റ്യൻ പി എ, ജോസഫ് പി വി, ശ്യാമള ഒ എ, റോസമ്മ കെ സി, സുധാകരൻ പി കെ എന്നവർ സംസാരിച്ചു. ചടങ്ങിൽ മോഹനൻ മാസ്റ്റർ ചിങ്ങനാപുരം നന്ദി പറഞ്ഞു.



No comments