വിവിധ മത്സരങ്ങളിൽ ഉന്നതവിജയം കൈവരിച്ച മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളെ സ്കൂൾ പി. ടി. എ. യും അധ്യാപകരും ഉപഹാരം നൽകി ആദരിച്ചു
വള്ളിക്കടവ് : ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള, പ്രവൃത്തിപരിചയമേള , ഗണിതശാസ്ത്ര മേള കാസർകോട് ജില്ലാ അമേച്വർ അത് ലറ്റിക്ക് മീറ്റ് വിജയികൾ, ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുക്കുകയും വിജയം നേടുകയും ചെയ്‌ത മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ കുട്ടികളെയും സ്കൂൾ പി. ടി. എ. യും അധ്യാപകരും ഉപഹാരം നൽകി ആദരിച്ചു.
വിജയാരവം എന്നപേരിൽ നടന്ന ആദരം പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് കെ. സാവിത്രി അധ്യക്ഷവഹിച്ചു. സ്കൂൾ പ്രിസിപ്പൽ മിനി പോൾ പി. ടി. എ വൈസ് പ്രസിഡന്റ് സനോജ് മാത്യു. വാർഡ് മെമ്പർ ജെസ്സി ചാക്കോ. എസ്. എം. സി. ചെയർ മാൻ കെ. ദിനേശൻ. സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. ബീന ചാക്കോ കുമാരി ഏയ്‌ഞ്ചൽ ഷാജി.രാഗേഷ് പി. വി.ദീപ എന്നിവർ പ്രസംഗിച്ചു..
No comments