മസ്റ്ററിംഗ് നടത്തണം 6 ന്ഞായറാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും
കാസർഗോഡ് ; ഒക്‌ടോബര്‍ മൂന്ന് മുതല്‍ എ.എ.വൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും നടന്നു വരുന്നുണ്ട്. ഇത്തരം കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും ഒക്‌ടോബര്‍ എട്ടിനകം റേഷന്‍ കടകളിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഒക്‌ടോബര്‍ ആറിന് ഞായറാഴ്ചയും മസ്റ്ററിഠഗ് സൗകര്യം ഉണ്ടായിരിക്കും . ഈ അവസരം പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
ഫോണ്‍ : 04994- 255138
No comments