Breaking News

മാലക്കല്ല് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കപ്പലിൽ നിന്നും കാണാതായതായി


രാജപുരം: മാലക്കല്ല് അഞ്ചാല സ്വദേശിയായ കപ്പൽ ജീവനക്കാരനെ കപ്പലിൽ നിന്നും കാണാതായതായി. റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥൻ അഞ്ചാലയിലെ കുഞ്ചറക്കാട്ട് ആന്റണിയുടെ മകൻ ആൽബർട്ട് ആന്റണിയെയാണ് (22) ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക്  പോവുകയായിരുന്ന അമേരിക്കൻ കപ്പലിൽ നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് ഇന്നലെ രാത്രിയാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ആൽബർട്ടിനെ കപ്പലിൽ നിന്നും കാണാതായെന്നും കടലിൽ തിരച്ചിൽ നടത്തിവരികയാണെന്നുമാണ് വീട്ടുകാരെ കമ്പനി അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നി ന്നും നൂറ് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കെ.എം.ആന്റണിയുടേയും ബാങ്ക് ഉദ്യോഗസ്ഥ എം.എൽ. ബീനയുടേയും മൂന്ന് മക്കളിൽ ഇളയവനാണ് ആൽബർട്ട്.

No comments