ബളാൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവം സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ഷോർട്ട്ഫിലിം - ഡോക്യുമെൻ്ററി - പരസ്യചിത്ര സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സാബു ഇടശേരി അധ്യക്ഷനായി. ബളാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. അബ്ദുൽ ഖാദർ, വാർഡ് മെമ്പർമാരായ അജിത. എം, പത്മാവതി, സന്ധ്യ ശിവൻ, എസ് എം സി ചെയർമാൻ സുരേഷ് മുണ്ടമാണി,എം പി ടി എ പ്രസിഡന്റ് താഹിറ റഷീദ്, ഹയർസെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മോളി കെ.ടി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ ചന്ദ്രു വെള്ളരിക്കുണ്ടിനെ ബളാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് ആദരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ജോസ് ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സക്കീർ ഹുസൈൻ സ്വാഗതവും, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രാജീവൻ പി ജി നന്ദിയും പറഞ്ഞു

No comments