പ്രശസ്ത ഗായിക കെ.എസ് ചിത്ര നാളെ കമ്പല്ലൂരിൽ എത്തും
ചിറ്റാരിക്കാൽ : കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വല്ല്യാറ കുടുംബാംഗങ്ങൾ നിർമിച്ച സരസ്വതി മണ്ഡപം പ്രശസ്ത ഗായിക ഡോ. കെ.എസ് ചിത്ര ഞായറാഴ്ച ക്ഷേത്രത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് ക്ഷേത്രത്തിൽ എത്തുന്ന ചിത്രയെ അമ്പലം പാരമ്പര്യ ട്രസ്റ്റി കമ്പല്ലൂർ കോട്ടയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ പൂർണ്ണ കുംഭം നൽകി സ്വീകരിക്കും . തുടർന്ന് കമ്പല്ലൂരിലെ ഏ.വി സുധാകരൻ രചിച്ച ഭക്തിഗാനങ്ങൾ ചിത്ര പ്രകാശനം ചെയ്യും.
No comments