ബഹിരാകാശ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച് ക്ലാസ്സ്..GSLV മാർക്ക് 3 പ്രോജക്ട് മാനേജർ വി. മനോജ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു
രാവണീശ്വരം : ലോക ബഹിരാകാശ വാര ത്തോടനുബന്ധിച്ച് സ്ക്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റ് സംഘടിപ്പിച്ച ബഹിരാകാശ ക്ലാസ്സിൽ ഇന്ത്യയുടെ ചാന്ദ്രയാൻ റോക്കറ്റായ GSLV മാർക്ക് 3 ൻ്റെ പ്രോജക്ട് മാനേജരായിരുന്ന വി. മനോജാണ് കുട്ടികളെ ബഹിരാകാശ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. ക്ലാസ്സിൽ ബഹിരാകാശ ഗവേഷണം, ഉപഗ്രഹവിക്ഷേപണം എന്നിവയെക്കുറിച്ച് ചർച്ച നടത്തി.
എൻ എസ് എസ് വളണ്ടിയർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ രാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികൾ സംശയങ്ങൾ ചോദിച്ചു
No comments