പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോകാണ് വ്യാഴാഴ്ച രാവിലെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8 മണിക്കായിരുന്നു അശോകിന് പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അശോകിനെ കടിച്ചത് മുഴമൂക്കന്‍ കുഴിമണ്ഡലിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.
No comments