Breaking News

വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസ് ഓട്ടോ ടാക്സി ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സബ് ആർ.ടി. ഓഫീസ് ഓട്ടോ ടാക്സി ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു  . ഇന്ന് രാവിലെ  10.30 മുതൽ വെള്ളരിക്കുണ്ട് താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ചാണ് ക്ലാസ് നടന്നത് .കാസറഗോഡ് ആർ.ടി.ഒ ജി.എസ്. സജി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു . വയനാട് എം.വി.ഐ.ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സി.കെ. അജിൽ കുമാർ ക്ലാസ് നയിച്ചു . 

എസ് ആർ ടി ഒ വെള്ളരിക്കുണ്ടിലെ എം വി ഐ  ദിനേശ് കുമാർ വി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ആർ ടി ഒ ബാലകൃഷ്ണൻ കെ അധ്യക്ഷനായി.ക്ലാസ്സിൽ പങ്കെടുത്ത ഓട്ടോ ടാക്സി ഡ്രൈവർമ്മാർക്ക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .അനീഷ് ഫിലിപ് ചടങ്ങിൽ നന്ദി പറഞ്ഞു .ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് നിയമങ്ങൾ സംബന്ധിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഈ ക്ലാസ്  പ്രയോജനപ്പെടുമെന്നു  ജോയിന്റ് ആർ.ടി.ഒ വെള്ളരിക്കുണ്ട് അഭിപ്രായപ്പെട്ടു  .



No comments