ചെറുകിട ജലസേചന ഉപവിഭാഗം ഓഫീസ് വെള്ളരിക്കുണ്ടിൽ സ്ഥാപിക്കും ; കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
വെള്ളരിക്കുണ്ട് : താലൂക്ക് കേന്ദ്രമാക്കി ചെറുകിട ജലസേചന ഉപവിഭാഗം ഓഫീസ് സ്ഥാപിക്കുമെന്ന് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ നൽകിയ നിവേദനത്തിന്മേലാണ് നടപടി.നിലവിൽ കാഞ്ഞങ്ങാട് മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ,പരിധിയിൽ വരുന്നത് ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളാണ്. ഈ രണ്ട് താലൂക്കുകളിലായി, 14 പഞ്ചായത്തുകളും രണ്ടു മുൻസിപ്പാലിറ്റികളും ആണ് ഉള്ളത്..വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നത് 2014 ഫെബ്രുവരി 21നാണ്.. ബഹുമാനപ്പെട്ട കെഎം മാണി സാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ താലൂക്ക് നിലവിൽ വരുന്നത്.. കാഞ്ഞങ്ങാട് ഇറിഗേഷൻ ഓഫീസിൽ നിന്നും 75 കിലോമീറ്റർ മാറിയാണ് ബളാൽ പഞ്ചായത്തിന്റെയും പനത്തടി പഞ്ചായത്തിന്റെയും അതിർത്തികൾ സ്ഥിതിചെയ്യുന്നുത്. ഇറിഗേഷന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മലയോരത്തെ കർഷകർ കിലോമീറ്റർ യാത്ര ചെയ്തതാണ് കാഞ്ഞങ്ങാട് ഓഫീസിൽ എത്തിച്ചേരുന്നത്.. ഉദ്യോഗസ്ഥന്മാർ പോലും ഇത്ര ദൂരം യാത്ര ചെയ്ത് ഈ പ്രദേശങ്ങളിൽ എത്തിച്ചേരാൻ മടി കാണിക്കുന്നു. ഈ സാഹചര്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഏരിയ മുൻനിർത്തി, ജലസ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും, തന്മൂലം കാർഷികവൃത്തികൾ പരിപോഷിപ്പിക്കുന്നതിനും, സഹായകമാകുന്നതാണ്.വെള്ളരിക്കുണ്ട് താലൂക്കുകളിലെ പഞ്ചായത്തുകൾ എല്ലാം തന്നെ ഏറെ വിസ്തൃതിയുള്ളതും, ധാരാളം ജലസ്രോതസ്സുകൾ നിലകൊള്ളുന്നതുമാണ്.
No comments