ചികിത്സാ പിഴവ് ; ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മാർച്ച് ഉൽഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ജില്ല ആസ്പത്രിയിലെ ഡോക്ടറുടെ അനാസ്ഥ കാരണം ശസ്ത്രക്രിയക്കിയിൽ വിദ്യർത്ഥിയുടെ കാലിലെ ഞരബ് അറ്റ് പോയ സംഭവത്തിലും, ചികത്സയ്ക്കായ് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിലും പ്രതിഷേധിച്ച് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സൂചകമായി ഡോക്ടർമാർക്ക് നൽകാൻ നോട്ടുമാലയുമായാണ് പ്രവർത്തകർ ആസ്പത്രിൽ എത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മാർച്ച് ഉൽഘാടനം ചെയ്യ്തു. കൈക്കൂലി വാങ്ങുന്ന ഡോക്ടർമാരെ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും, സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ കെടുകാകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ജോമോൻ പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷോണി കെ തോമസ്, സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, അക്ഷയ എസ് ബാലൻ, മാർട്ടിൻ എബ്രഹാം,കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ്, ഷിബിൻ ഉപ്പിലിക്കൈ എന്നിവർ പ്രസംഗിച്ചു. സിജോ അമ്പാട്ട്, രോഹിത് സി കെ , മണ്ഡലം പ്രസിഡന്റ്മാരായ വിനീത് എച്ച് ആർ, ജോമോൻ ജോസഫ് , ജോബിൻ ജോസ് രാജേഷ് പണംകോട്, അമ്പിളി കെ എസ് , അനൂപ് ഓർച്ച തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
No comments