ബിരിക്കുളം അഭിമന്യു ജനകീയ ചികിത്സാ സഹായസമിതി സമാഹരിച്ച 177100 രൂപ കൈമാറി
പരപ്പ : വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന ബിരിക്കുളത്തെ അഭിമന്യുവിന് ജനകീയ ചികിത്സാ സഹായസമിതി സമാഹരിച്ച ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തി ഒരുനൂറ് രൂപ (177100) അഭിമന്യുവിന്റെ വീട്ടിലെത്തി കൈമാറി. കിനാനൂർ കരിന്തളം പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സന്ധ്യ,സംഘാടകസമിതി കൺവീനർ സി കെ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
No comments