അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11,12,13 തീയതികളിൽ വിപുലമായി കൊണ്ടാടും
വെള്ളരിക്കുണ്ട് : അടുക്കളകുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് വിപുലമായ തുടക്കം . ഇന്ന് മുതൽ എല്ലാദിവസവും വൈകുന്നേരം 7 മണിക്ക് ക്ഷേത്രസന്നിധിയിൽ ഭജനയും തുടർന്ന് അത്താഴപൂജ പ്രസാദവിതരണം എന്നിവയും നടക്കും . നവരാത്രി മഹോത്സവത്തിന്റെ ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 6 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തിൽ സർവൈശ്വര വിളക്ക് പൂജയും തുടർന്ന് പുസ്തകപൂജ അത്താഴപൂജ എന്നിവയും നടക്കും ഒൿടോബർ 12 ശനിയാഴ്ച മഹാനവമി ദിവസം രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 9 മണിക്ക് വാഹന പൂജ 9 30ന് മാതാ അമൃതാനന്ദമായി ഭജനസമിതി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ഭജനാമൃതവും ഉച്ചയ്ക്ക് 12ന് പുത്തരി പൂജ തുലാഭാരം അന്നദാനം രാത്രി എട്ടുമണിക്ക് അത്താഴപൂജ നിറമാല എന്നിവയും നടക്കും നവരാത്രി മഹോത്സവത്തിന്റെ സമാപന സുദിനമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം എട്ടുമണിക്ക് വിദ്യാരംഭം 9ന് വാഹനപൂജ 9 30ന് സംസ്കൃതി സാംസ്കാരിക സമിതി പുങ്ങാംച്ചാൽ അവതരിപ്പിക്കുന്ന നാമ സങ്കീർത്തനം ഉച്ചയ്ക്ക് 12ന് ഉച്ചപൂജ 1ന് അന്നദാനം രാത്രി 8 മണിക്ക് അത്താഴപൂജനടക്കും
No comments