ബിരിക്കുളം കൂടോലിൽ നിർമ്മിച്ച കെ.ഭാസ്കരൻ വായനശാല ആൻഡ് ഗ്രന്ഥശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
നിറസാന്നിധ്യമായിരുന്ന ശ്രീ കെ ഭാസ്കരൻ്റെ ഓർമ്മയ്ക്കായി കെ ഭാസ്കരൻ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം ബിരിക്കുളം കൂടോലിൽ നിർവഹിക്കപ്പെട്ടു.
വായനശാല പരിസരത്ത് നടന്ന ഉദ്ഘാടന യോഗത്തിൽ വായനശാലയുടെ പ്രസിഡൻറ് ശ്രീ പവിത്രൻ എംസി സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ എ ആർ സോമൻ മാസ്റ്റർ അധ്യക്ഷനായി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനവും കെ ഭാസ്കരൻ അനുസ്മരണവും നടത്തി.
വായനശാല സെക്രട്ടറി ശ്രീ പ്രമോദ് ഒട്ടിൽ റിപ്പോർട്ട് അവതരണം നിർവഹിച്ചു. വായനശാലയിലേക്ക് വിവിധ വ്യക്തികൾ സംഭാവന നൽകിയ പുസ്തകങ്ങൾ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം ലക്ഷ്മി ഏറ്റുവാങ്ങി. വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ പി വി ചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആശംസകൾ അർപ്പിച്ചു കൊണ്ട് എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ ജിതേഷ് എം കിനാനൂർ കരിന്തളം നേതൃസമിതി കൺവീനർ ശ്രീ എം പി സുരേഷ് കുമാർ, ടിവി സതീഷ് ബാബു, കെ മോഹനൻ എന്നിവർ സംസാരിച്ചു . വായനശാലയുടെ വനിതാവേദി കൺവീനർ ശ്രീമതി മായാ രാജേഷ് നന്ദി അവതരിപ്പിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വിവിധയിനം മത്സരയിനങ്ങൾ സംഘടിപ്പിച്ചു ഉദ്ഘാടന പരിപാടിക്കുശേഷം നക്ഷത്ര പാട്ടുകൂട്ടം ഫോക്ക് ബാൻഡ് പൂങ്ങോട് കാസർഗോഡ് അവതരിപ്പിച്ച പൊലിമ , നാട്ടറിവ് പാട്ടുകൾ ,പരിപാടി അവതരിപ്പിച്ചു
No comments