പരപ്പ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
പരപ്പ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര സമരവും ഗാന്ധിജിയും എന്ന വിഷയത്തെ ആസ്പദമാക്കി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.. ജില്ലയിലെ 25 ഹൈസ്കൂളുകളിൽ നിന്ന് 32 ടീമുകൾ പങ്കെടുത്തു...മത്സരത്തിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഒന്നാം സ്ഥാനവും, കരിമ്പിൽ ഹൈസ്കൂൾ കുമ്പള പള്ളി രണ്ടാം സ്ഥാനവും, ഡോക്ടർ അംബേദ്കർ ജിഎച്ച്എസ് എസ് കോടോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി... പരപ്പ റോട്ടറി ക്ലബ് Rtn ജോയ് പാലക്കുടിയുടെ അധ്യക്ഷതയിൽ സമാപനയോഗം AG Rtn MPHF തമ്പാൻകോടത്ത് ഉദ്ഘാടനം ചെയ്തു.... വിജയികൾക്ക് ഉള്ള സർട്ടിഫിക്കറ്റ്.. ക്യാഷ് പ്രൈസ്.. GGR Rtn PHF സജി T Tവിതരണം ചെയ്തു.... റൊട്ടേറിയൻ ജെയിംസ് എംജെ കിസ്സ് മത്സരത്തിന് നേതൃത്വം നൽകി.
No comments