Breaking News

തലശേരി അതിരൂപത ചെറുപുഷ്‌പ മിഷൻലീഗിന്റെ 65-ാമത് കൗൺസിലും വാർഷികവും സമാപിച്ചു ആയിരങ്ങൾ പങ്കെടുത്ത പ്രേഷിത റാലി വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: സ്നേഹം ,ത്യാഗം ,സേവനം ,സഹനം ,ക്ഷമ എന്നീ മൂല്യങ്ങൾ ബാല മനസ്സിൽ ഊട്ടി വളർത്താൻ മിഷൻ ലീഗ് വഹിയ്ക്കുന്ന പങ്ക് മഹത്തരമാണ് മാർ.അലക്സ് താരാ മംഗലം ,തലശേരി അതിരൂപത ചെറുപുഷ്‌പ മിഷൻലീഗിന്റെ 65-ാമത് കൗൺസിലും വാർഷികവും  വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.

ഈശ്വരവിശ്വാസം കൈമോശം വരാതെ കാത്തു സൂക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്, ജീവിതത്തിൽ ശരിയാദിശാബോധം നൽകാൻ മൂല്യങ്ങൾ കാത്തു സൂക്ഷിയ്ക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതിരൂപതാ പ്രസിഡൻ്റ് ഷിജോ സ്രായിൽ അധ്യക്ഷം വഹിച്ചു.

ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, വെള്ളരിക്കുണ്ട് ഫൊറോന വി കാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം ,സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ  പ്രസംഗിച്ചു.ചടങ്ങിൽ വച്ച് ,മിഷൻ ജ്യോതി പ്രകാശനവും , പ്രേക്ഷിത അവാർഡ് ജേതാക്കളായ ജിജു കോലക്കുന്നേൽ, യാക്കോബപ്പൻ എന്നിവരെ ആദരിച്ചു.അതിരൂപതാ ഡയറക്ടർ ഫാ.ജോസഫ് വടക്കേപറമ്പിൽ സ്വാഗതവും.ജനറൽ സെക്രട്ടറി ബിജു കൊച്ചു പൂവക്കോട്ട് നന്ദിയും പറഞ്ഞു.

ഉച്ചകഴിഞ്ഞ്  നടന്ന വർണ്ണ ശബളമായ പ്രേഷിത റാലി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് സെന്റ് എലിസബത്ത് സ്‌കുൾ ഗ്രൗണ്ടിൽ സമാപിച്ചു. ആയിരങ്ങളാണ് പ്രേഷിത റാലിയിൽ പങ്കെടുത്തത്.

രാവിലെ നടന്ന കൗൺ സിൽ യോഗം വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. മിഷൻലീ ഗ് അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ മുഖ്യപ്രഭാ ഷണം നടത്തി

സംസ്ഥാന സെക്രട്ടറി ജയ്‌സൺ പുളിച്ചമാക്കൽ, അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേ പ്പുറമ്പിൽ, അന്തർദേശീയ എ ക്സിക്യുട്ടീവ് മെംബർ ഫാ.ആ ന്റണി തെക്കേമുറി, അതിരൂപത ജനറൽ ഓർഗനൈസർ അരുൾ പറയക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

അതിരൂപയിലെ 210 ശാഖകളിൽ നി ന്നായി 1200 പ്രതിനിധികൾ    പങ്കെടുത്തു.

No comments