Breaking News

അക്ഷയ മാട്രിമോണിയൽ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് സർക്കാരിൻ്റെ അനുമതി തേടും


കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ അക്ഷയ മാട്രിമോണിയൽ പദ്ധതിക്ക് സർക്കാരിൻറെ അനുമതി തേടുന്നതിന്  ഭരണസമിതി യോഗം തീരുമാനിച്ചു 

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു

നടപ്പു സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് അക്ഷയ മാട്രിമോണിയൽ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിയിരുത്തിയിട്ടുണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവാഹപ്രായം കവിഞ്ഞു വരും അവിവാഹിതരുമായ യുവതി യുവാക്കൾക്ക് അക്ഷയ കേന്ദ്രത്തിൽ പേരും വിവരം രജിസ്റ്റർ ചെയ്തു  വധു വരന്മാരെ കണ്ടെത്തുന്നതിനാണ് പദ്ധതി. നിലവിൽ ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് നിരവധി സ്വകാര്യ മാട്രിമോണിയൽ സൈറ്റുകളും സംവിധാനങ്ങളും ഉണ്ടെങ്കിലും സാധാരണക്കാർക്ക് ഈ സംവിധാനങ്ങൾ അപ്രാപ്യമാണ് . ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാരംഭമായി വെബ് ആപ്ലിക്കേഷൻ മൊബൈൽ അപ്ലിക്കേഷൻ എന്നിവ തയ്യാറാക്കുന്നതിനും മാർക്കറ്റിംഗ് ചെയ്യുന്നതിനും വരുന്ന ചെലവിനാണ് തുക വകയിരുത്തിയത് . അവിവാഹിതരായ യുവജനങ്ങൾക്ക് അക്ഷയ കേന്ദ്രത്തിൽ പേരുവിവരം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവാഹപ്രായം കവിഞ്ഞവരുമായ യുവജനങ്ങൾക്ക് തങ്ങളുടെ ജീവിതപങ്കാളികളെ ചെലവ് കുറഞ്ഞ രീതിയിൽ കണ്ടെത്താൻ സഹായിക്കും എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത് എന്നാൽ പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭ്യമായിട്ടില്ല ഈ സാഹചര്യത്തിൽ സർക്കാർ അനുമതി തേടുന്നതിന് യോഗം തീരുമാനിച്ചു. 



 ദർപ്പണം പദ്ധതിയിൽ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പ്രവേശനത്തിനുള്ള ഫീസ് നൽകൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ ഡിഗ്രി പഠനത്തിന് ചേർന്നവർക്ക് പ്രവേശനം നൽകിയ നിർവഹണ ഉദ്യോഗസ്ഥ നടപടി സാധൂകരിക്കുന്നതിന് തീരുമാനിച്ചു കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്ററുടെ നടപടിയാണ് സാധൂകരിച്ചത്. 

ജില്ലാ പഞ്ചായത്തിൻറെ നടപ്പു സാമ്പത്തിക വർഷം ജെൻഡർ റിസോഴ്സ് സെൻറർ പ്രവർത്തനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ത്രീപദവി പഠനം നടത്തുന്നതിന് തീരുമാനിച്ചു .ഇത് ഏറ്റെടുത്ത ഏജൻസിയുടെ കരാർ കാലാവധി ഈ വർഷം ഡിസംബർ 31 വരെ നീട്ടി നൽകുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു 


ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ നഗറുകളിലെ കമ്മ്യൂണിറ്റി ഹാളുകളിൽ സോളാർ നടത്തുന്നതിനായി 50 ലക്ഷം രൂപ അടങ്കൽ തുകയായി അനുവദിച്ചിട്ടുണ്ട് ജില്ലയിലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പഠനമുറികളിൽ സോളാർവൽക്കരണം നടത്തുന്നതിനായി പദ്ധതിയുടെ നടത്തിപ്പ് പാലക്കാട് സമസ്ത പരിഷത്ത് ചുമതലപ്പെടുത്താൻ തീരുമാനിച്ചു സ


കാസർകോട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലാ പ്രഖ്യാപനം ഈ മാസം 25ന് രാവിലെ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. ജില്ലയിലെ എംപി എംഎൽഎമാർ പഞ്ചായത്ത് നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും


 ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും കൈറ്റ്സ് സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത് യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ സ്ഥിരം സമിതി അധ്യക്ഷരായ കെ ശകുന്തള .ഗീതാ കൃഷ്ണൻ ,എം മനു ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി ജെ സജിത്ത്, ജാസ്മിൻ കബീർ, കെ കമലാക്ഷി, ഷൈലജ ഭട്ട്, 

 ഗോൾഡൻ അബ്ദുൽ റഹ്മാൻ, ഫാത്തിമത്ത് ഷംന ജമീല സിദ്ദിഖ്, നാരായണനായിക്

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ തുടങ്ങിയവർ പങ്കെടുത്തു

No comments